Connect With us

News Updates

  • 22

    Feb
    22

    മാതൃഭാഷാ ദിനാചരണവും മാഗസിൻ പ്രകാശനവും | ഡോ. അശോക് ഡിക്രൂസ്

    11am
    ബയോ പാർക്ക് ,എം.യു.എ.സി , പുളിക്കൽ
    സ്റ്റുഡന്റ്‌സ് യൂണിയൻ & മലയാളം ക്ലബ്ബ് സംയുക്തമായി സംഘടിപ്പിക്കുന്ന മാതൃഭാഷാ ദിനാചരണവും, മാഗസിൻ പ്രഭാഷണവും 22 ഫെബ്രുവരി 2022, 11am ന്  ബിയപാർക്കിൽ വെച്ച് നടക്കുന്നു
    പ്രസ്തുത പരിപാടിയിൽ;  തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിങ് ഡയറക്ടർ ഡോ.അശോക് ഡിക്രൂസ് മുഖ്യപ്രഭാഷണം നടത്തും, കൂടെ കേരള സർവ്വകലാശാല ,ശാസ്ത്ര വിഭാഗം, ഗവേഷകൻ,മുഹമ്മദ് അഷ്‌റഫ് കെ, പി.വി ഹസൻ സിദ്ധീഖ്, ടി.പി അബ്ദുൽ ഷുക്കൂർ തുടങ്ങിയ പ്രമുഖ വ്യക്തികളും സംബന്ധിക്കും.



    ഡോ. അശോക് ഡിക്രൂസ്

    കൊല്ലം ജില്ലയിലെ മുണ്ടക്കൽ സ്വദേശി. മലയാളസാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദാനന്തരബിരുദം. വിദ്യാഭ്യാസത്തിൽ എം. ഫിൽ. ബിരുദം. പ്രീ സ്കൂൾ കുട്ടികളിലെ ഭാഷയും സർഗാത്മകചിന്തയും വളരുന്നതിൽ സംസ്കാരത്തിൻ്റെ സ്വാധീനം എന്ന വിഷയത്തിൽ കണ്ണൂർ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ചു.
    ഇപ്പോൾ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാല സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗിൽ ഡയറക്ടറാണ്. കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ ഏർപ്പെടുത്തിയ 2020ലെ മലയാളഭാഷാ പ്രതിഭാ പുരസ്കാരം നേടി.  മലയാളഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിനാണ് പുരസ്കാരം ലഭിച്ചത്. മലയാളത്തിൽ ഗവേഷണസംബന്ധിയായ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ രചിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. നിശാഗന്ധി, 3G, മോഹം എന്നിങ്ങനെ മൂന്ന് ഹ്രസ്വചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു. 'നിശാഗന്ധി'ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 'കാഴ്ച' ചലച്ചിത്രമേളയിൽ (2009) മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു. വ്യത്യസ്ത മേഖലകളിലായി 24 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌.

    കൃതികൾ

    1. ദൈവം ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും (കഥാസമാഹാരം)  2012.
    2. ആരും സംശയിക്കാത്ത ചിലർ (കഥാസമാഹാരം) 2014.
    3. ജംഗിൾ ബുക്ക് (പരിഭാഷ / നോവൽ) 2015.
    4. ആറ് കുട്ടിപ്പടങ്ങൾ (ബാലസാഹിത്യം /തിരക്കഥാ സമാഹാരം) 2015.
    5. ടൈം മെഷീൻ (പരിഭാഷ / നോവൽ) 2015. 
    6. ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകൾ (പരിഭാഷ / നോവൽ) 2016. 
    7. മാന്ത്രികച്ചെപ്പ് (പരിഭാഷ / കഥകൾ) 2016. 
    8. ശിലാഹൃദയരുടെ ചിരി മുഴക്കം (പരിഭാഷ / നോവൽ) 2016.
    9. പ്രാചീനസുധ (സംശോധനം) 2017.
    10. വീണ്ടെടുക്കാനാവാത്ത വാക്ക് (എഡിറ്റർ) 2017.
    11. ഓർമയുടെ അവകാശികൾ (ബാലസാഹിത്യം /തിരക്കഥാ സമാഹാരം) 2017.
    12. മനോരോഗ ക്ലിനിക്കിലെ കൊലപാതകം (പരിഭാഷ / നോവൽ) 2018.
    13. ചാത്തിരാങ്കം (സംശോധനം) 2018.
    14. പെൻഡുലം (നോവൽ) 2019. (2018ലെ പോഞ്ഞിക്കര റാഫി പുരസ്കാരം, 2020ലെ രാജലക്ഷ്മി നോവൽ അവാർഡ് എന്നിവ ലഭിച്ച കൃതി)
    15. ഒറ്റപ്പെട്ടവന്റെ സുവിശേഷം (നോവൽ) 2019.
    16. ആകാശപ്പറവകൾ (ബാലസാഹിത്യം /തിരക്കഥാ സമാഹാരം) 2019.
    17. മലയാള ഗവേഷണം: ചരിത്രവും വർത്തമാനവും (എഡിറ്റർ) 2019.
    18. മലയാള ഗവേഷണം: റഫറൻസിന്റെ രസതന്ത്രം (ഗവേഷണം) 2019.
    19. ഗവേഷണത്തിന്റെ രീതിയും നീതിയും (ഗവേഷണം) 2019.
    20. മലയാള ഗവേഷണം: അകവും പുറവും (ഗവേഷണം) 2020.
    21. പോർച്ചുഗീസ് ഇതിഹാസത്തിലെ കേരളം (പഠനം) 2020.
    22. എഴുത്തച്ഛനെക്കുറിച്ചെഴുതുമ്പോൾ (എഡിറ്റർ) 2020. 
    23. ഗവേഷണവും  പ്രസിദ്ധീകരണനൈതികതയും (ഗവേഷണം) 2021.
    24. ഉന്മാദിയുടെ യാത്ര (പരിഭാഷ / നോവൽ) 2021.

    പുരസ്കാരങ്ങൾ

    സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ ഏർപ്പെടുത്തിയ 2020ലെ മലയാളഭാഷാ പ്രതിഭ പുരസ്കാരം.
    പി. എൻ. പണിക്കർ ബാലസാഹിത്യ പുരസ്കാരം 2020
    (കൃതി: ആകാശപ്പറവകൾ)
    രാജലക്ഷ്മി നോവൽ പുരസ്കാരം 2020 (നോവൽ: പെൻഡുലം).
    പോഞ്ഞിക്കര റാഫി നോവൽ പുരസ്കാരം 2018 (നോവൽ: പെൻഡുലം).
    മാർത്തോമ്മാ യുവദീപം കഥാ പുരസ്കാരം 2017.
    പൂന്താനം കഥാപുരസ്കാരം 2005.
    പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാരംഗം കഥാ പുരസ്കാരം (2011), തിരക്കഥാ പുരസ്കാരം (2009) എന്നിവ ലഭിച്ചു.